Skip to main content

ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ഇതുവരെ പോലീസ്, ഫ്ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ 70.1 ലിറ്റർ മദ്യവും എക്സൈസ് വകുപ്പിന്റെ പരിശോധനയിൽ 1564.53 ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയോടെ ഇതുവരെ 1634.63  ലിറ്റർ മദ്യമാണ് പോലീസ്, എക്‌സൈസ്, വിവിധ സ്‌ക്വാഡുകൾ എന്നിവ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മദ്യത്തിന്റെ മൂല്യം 5,15,353.50 രൂപയാണ്.
വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ 6.77 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 158.68 ഗ്രാം എം.ഡി.എം.എ, ഒൻപത് കിലോഗ്രാം പുകയില, 75 പാക്കറ്റ് പുകയില വസ്തുക്കൾ, 12 ഗ്രാം നൈട്രോസെഫാം ഗുളികകൾ, 48 പാക്കറ്റ് ഹാൻസ്, 2 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഉൾപ്പെടെ 4,24,189 രൂപ മൂല്യമുള്ള ലഹരി വസ്തുക്കളും പിടികൂടി.

date