Skip to main content
നവയുഗ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിനു നെഹ്റു യുവ കേന്ദ്രയുടെ ജില്ലാ തല പുരസ്‌കാരം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി സമ്മാനിക്കുന്നു.

നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ് പുരസ്‌കാരം സമ്മാനിച്ചു

കോട്ടയം: നെഹ്റു യുവ കേന്ദ്രയുടെ ജില്ലാ തലത്തിൽ നൽകുന്ന 2022-2023 വർഷത്തെ മികച്ച യൂത്ത് ക്ലബിനുള്ള പുരസ്‌കാരം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ആയാംകുടി നവയുഗ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിനു സമ്മാനിച്ചു.
25000 രൂപയും ഫലകവുമാണ് പുരസ്്കാരം. ഓരോ ജില്ലയിലും സാമൂഹിക ഉന്നമനവുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെയാണ് കേന്ദ്ര യുവജന കാര്യാലയം ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ, ക്ലബ് ഭാരവാഹികളായ വിഷ്ണു ഗോപാൽ, അജിത്ത് നാരായണൻ , അക്ഷയ് ശശി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

 

date