Skip to main content

മാലിന്യ മുക്ത നവകേരളം; ഏകോപന സമിതി യോഗം ചേർന്നു

കോട്ടയം: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഏകോപന സമിതി അംഗങ്ങളുടെ യോഗം ഓൺലൈനായി ചേർന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോണിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മാലിന്യമില്ലാ ഓണം എന്ന ക്യാമ്പയിന്റെ ഭാഗമായി ഹരിത ചട്ടങ്ങൾ പാലിച്ചു വേണം ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്ന് യോഗം തീരുമാനിച്ചു. ഓണം മേള, ഓണച്ചന്ത, ടൂറിസം പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്ന സ്ഥലങ്ങൾ പട്ടികപ്പെടുത്തുക,
ഹരിതം ചട്ടം പാലിക്കുന്നതിന് ഉദ്ഘോഷിക്കുക, അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരം തിരിച്ച് എം.സി.എഫുകളിൽ എത്തിക്കുക, എം.സി.എഫുകളിൽ ശേഖരണത്തിന് ആവശ്യത്തിന് സ്ഥലം ഉണ്ടെന്ന് ഉറപ്പുവരുത്തുക, എം.സി.എഫുകളും ആർ.ആർ.എഫുകളും ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തുക തുടങ്ങിയവ കൃത്യമായി നടപ്പിലാക്കണമെന്ന് യോഗത്തിൽ തീരുമാനമായി.
ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ, കുടുംബശ്രീ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പ്രകാശ് ബി. നായർ, കിലാ ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി,
മാലിന്യമുക്ത നവകേരളം കാമ്പയിൻ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date