Skip to main content

കാർഷികോത്സവം കേരളത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കട്ടെ: അഞ്ജലി നായർ

 

കാർഷികോത്സവം കേരളത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കട്ടെയെന്ന് നടി അഞ്ജലി നായർ. കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവം 2023 ആറാംദിനത്തിലെ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 

കൃഷി എപ്പോഴും കണ്ണിന് കുളിർമയാണ്. ചെറിയ രീതിയിലെങ്കിലും വീടുകളിൽ കൃഷി ചെയ്യാനാകണം. 'ഹൗ ഓൾഡ് ആർ യു' എന്ന സിനിമ വീടുകളിലെ കൃഷിയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അങ്ങനെ സിനിമ കാരണവും കൃഷിമേഖലയിൽ നിരവധി മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കാർഷികോത്സവം പോലെയുള്ള കർഷക കൂട്ടായ്മകളിലൂടെ സമൂഹത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കട്ടെയെന്ന് അഞ്ജലി നായർ പറഞ്ഞു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർഷികോത്സവത്തിന് എല്ലാവിധ ആശംസകളും അവർ അറിയിച്ചു.

പുരോഗമന കലാസാഹിത്യ സംഘം മേഖലാ സെക്രട്ടറി ഹരിലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ എ.എം യൂസഫ്, കിൻഫ്ര ജനറൽ മാനേജർ ടി.ബി അമ്പിളി, കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി കോ-ഓഡിനേറ്റർ എം.പി വിജയൻ, കൺവീനർ വി.എം ശശി തുടങ്ങിയവർ പങ്കെടുത്തു.

date