Skip to main content

സ്വാതന്ത്ര്യ സമര സ്മരണാഞ്ജലി  സംഘടിപ്പിച്ചു

 

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക  വകുപ്പ് , ആകാശവാണി കൊച്ചി എഫ് എം, ഡി. ടി. പി.സി എന്നിവയുമായി സഹകരിച്ച് സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരം സമർപ്പിച്ചു.

 എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന പരിപാടി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി " സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യ സമര സ്മരണാഞ്ജലി"എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കലാപരിപാടികളും സംഘാടകസമിതി ഒരുക്കിയിരുന്നു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത്  അംഗങ്ങളായ എ.എസ് അനിൽ കുമാർ , ഷാരോൺ പനയ്ക്കൽ, ശാരദ മോഹൻ , ലിസി അലക്സ് , ഷൈമി വർഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാർ , ജോബി തോമസ്, ആകാശവാണി കൊച്ചി എഫ് എം പ്രോഗ്രാം ഹെഡ് ബാലനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

date