Skip to main content

മദർ തെരേസ ദിനാചരണം :സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26)

സാമൂഹ്യനീതി വകുപ്പും ഓർഫനേജ് കൺട്രോൾ ബോർഡും സംഘടിപ്പിക്കുന്ന മദർ തെരേസ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26) രാവിലെ 11.30 ന് കുരിയച്ചിറ സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

മദർ തെരേസയുടെ ജന്മദിനമായ ഓഗസ്റ്റ് 26 കേരള സർക്കാർ അഗതി അനാഥ ദിനമായി പ്രഖ്യാപിച്ച് ആചരിച്ചു വരികയാണ്. സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ചേതൻകുമാർ മീണ, തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, വി ആർ സുനിൽകുമാർ എംഎൽഎ, റവ.ഫാ ലിജോ ചിറ്റിലപ്പിള്ളി, ഡോ പുനലൂർ സോമരാജൻ, ആൻസി ജേക്കബ് പുലിക്കോട്ടിൽ, എം കെ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.

date