Skip to main content
റപ്പൂക്കര ഗ്രാമപഞ്ചായത്ത് ഓണ ചങ്ങാതി ഉദ്ഘാടനം

ഓണക്കോടിയുമായി ഇരിങ്ങാലക്കുട ബി ആർ സി

ഇരിങ്ങാലക്കുട ബി ആർ സിയുടെ നേതൃത്വത്തിൽ ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് ഓണക്കോടി വിതരണം ചെയ്തു. ഇരിങ്ങാലക്കുട എഇഒ ഡോ. എം സി നിഷ ഉദ്ഘാടനം നിർവഹിച്ചു.

കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്ക് വീടുകളിൽ എത്തി ഓണക്കോടി വിതരണം ചെയ്യുന്ന ഓണ ചങ്ങാതി പരിപാടിക്കും ബി ആർ സി നേതൃത്വത്തിൽ തുടക്കമായി. പഞ്ചായത്ത് തലത്തിലാണ് ഓണ ചങ്ങാതി സംഘടിപ്പിക്കുന്നത്.

കുഞ്ഞുങ്ങൾക്കായി പുതുവസ്ത്രങ്ങൾ നൽകിയും പൂക്കളം ഒരുക്കിയും ഓണപ്പാട്ട് പാടിയും ഓണസദ്യ ഒരുക്കിയുമാണ് ബി ആർ സി ഇത്തവണത്തെ ഓണം ഉത്സവമാക്കുന്നത്

ബി ആർ സി- ബി പി സി കെ ആർ സത്യപാലൻ, പീഡിയാട്രീഷൻ ഡോ. അനുരാധ അജീഷ്, കോർഡിനേറ്റർമാരായ ആതിര രവീന്ദ്രൻ, ജിജി ശ്രീപ്രസാദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

മുരിയാട് പഞ്ചായത്ത് തല ഓണ ചങ്ങാതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. എഡ്‌വിൻ, ഡെൽവിൻ എന്നീ കുട്ടികളുടെ വീട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങളായ നിജി വിൽസൺ, സുനിൽകുമാർ, സരിഗ സുരേഷ്, ഡിപി ഒ ബ്രിജി സാജൻ, ബിപിസി കെ ആർ സത്യപാലൻ, ഫാദർ ഡോ. ആന്റോ കരിപ്പായി എന്നിവർ സംസാരിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഓണ ചങ്ങാതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് നിർവഹിച്ചു.

എ എൽ പി എസ് ആലത്തൂർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കീർത്തനയുടെ വീട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്.ബിപിസി കെ ആർ സത്യപാലൻ, ആലത്തൂർ എൽപിഎസ് സ്കൂളിലെ അധ്യാപകൻ സന്തോഷ് ബാബു, വാർഡ് മെമ്പർ സതീശൻ സി കെ, ഇരിങ്ങാലക്കുട ബിആർസിയിലെ കോഡിനേറ്റർ ആയ ആൻസി വിദ്യ, ബിആർസിയിലെ ട്രെയിനർ സോണിയ വിശ്വം, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date