Skip to main content
കൊടുങ്ങല്ലൂർ താലൂക്കിലെ കെ സ്റ്റോർ പദ്ധതി

കെ സ്റ്റോർ ; കൊടുങ്ങല്ലൂർ മണ്ഡല തല ഉദ്ഘാടനം നടന്നു

കൊടുങ്ങല്ലൂർ താലൂക്കിലെ കെ സ്റ്റോർ പദ്ധതിയുടെ കൊടുങ്ങല്ലൂർ നിയോജക മണ്ഡല തല ഉദ്ഘാടനം കടുക്കച്ചുവട് 196 നമ്പർ റേഷൻ കട പരിസരത്ത് വെച്ച് വി ആർ സുനിൽ കുമാർ എം എൽ എ നിർവഹിച്ചു.

പൊതുവിതരണ സംവിധാനത്തിലൂടെ കൂടുതൽ

ജനസൗഹൃദ സേവനങ്ങൾ നൽകുവാനായി ആവിഷ്കരിച്ച പദ്ധതിയാണ് കെ സ്റ്റോർ. റേഷൻ സാധനങ്ങൾക്ക് പുറമേ സപ്ലൈകോ ശബരി ഉൽപ്പന്നങ്ങൾ ഉൽപ്പന്നങ്ങൾ , ഛോട്ടു ഗ്യാസ് , അക്ഷയ /ബാങ്കിംഗ് സേവനങ്ങൾ എന്നിവ റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ , കെ .എസ് കൈസാബ്, താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date