Skip to main content

ആക്കുളത്തെ ആഘോഷരാവുകൾ 28മുതൽ

കലാ മാമാങ്കത്തിന് സാക്ഷിയാകാനൊരുങ്ങി ആക്കുളം ടൂറിസ്റ്റ് വില്ലേജ്.ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്ന് വരെ ആക്കുളം ടൂറിസ്‌റ്റ്‌ വില്ലേജ് വിവിധ കലാ പരിപാടികളാൽ ധന്യമാകും.

എല്ലാ ദിവസവും വൈകുന്നേരം നാലു മണി മുതൽ ഭരതനാട്യം, ചെണ്ട - വയലിൻ ഫ്യൂഷൻ, നാടകം,കഥാ പ്രസംഗം,കരോക്കെ ഗാനമേള, ഓർക്കസ്ട്രാ മ്യൂസിക്,മാജിക് ഷോ,മ്യൂസിക് ബാൻഡ് തുടങ്ങിയവ ഉണ്ടാകും.പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന മിഴാവ് മേളം, ചാക്യാർ കൂത്ത്,വിൽപ്പാട്ട്, തോൽപ്പാവക്കൂത്ത് തുടങ്ങിയ വിവിധ കലാരൂപങ്ങൾ ആക്കുളത്തെ വേദിയിൽ നിറഞ്ഞാടും.

മലയാളികൾ കണ്ടു മറന്ന, വിദേശികൾ കാണാൻ കൊതിയ്ക്കുന്ന വിവിധ കലാ പരിപാടികൾക്കാണ്  ആക്കുളം ടൂറിസ്റ്റ് വില്ലേജ് വേദിയാകുന്നത്.

തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര മേഖലയായ ആക്കുളത്തെ പ്രകൃതി സൗന്ദര്യത്തിനൊപ്പം കണ്ണും മനസും നിറയ്ക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുന്നതോടെ  ഇത്തവണത്തെ ഓണം വാരാഘോഷം ആക്കുളത്തെ കൂടുതൽ ആകർഷണീയമാക്കും.

date