Skip to main content

പൊന്നാനിയിൽ സപ്ലൈകോ ഓണം ഫെയർ തുടങ്ങി

ഓണത്തെ വരവേൽക്കാൻ വിലക്കുറവിന്റെ മേളയുമായി സപ്ലൈകോയുടെ താലൂക്ക് തല ഓണം ഫെയർ പൊന്നാനിയിൽ ആരംഭിച്ചു. പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊന്നാനി വിജയമാതാ കോൺവെന്റിന് സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ ഔട്ട്‌ലെറ്റിൽ നടന്ന ചടങ്ങിൽ പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.വി.അബ്ദുൾ ലത്തീഫ് ആദ്യ വിൽപ്പന നിർവഹിച്ചു. സപ്ലൈകോ ഡിപ്പോ മാനേജർ വി.എച്ച്.മുസ്തഫ, സപ്ലൈ ഓഫീസർ വി.ജി. മോഹൻദാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഫെയര്‍ 28 ന് സമാപിക്കും.

date