Skip to main content

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിയ തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയിച്ച ശേഷം കേരള സർക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ, നിർദിഷ്ട ഫോറത്തിൽ ഒക്ടോബർ 31ന് മുമ്പായോ അല്ലെങ്കിൽ പുതിയ കോഴ്‌സ്‌ന് ചേർന്ന് 45 ദിവസത്തിനകമോ പദ്ധതിയുടെ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ്  ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിപ്പണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്  (ഐ.എഫ്.എസ്.സി സഹിതം) വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോൺ: 0483 2730400.

date