Skip to main content

ഓണാഘോഷം വീഡിയോയില്‍ പകര്‍ത്തൂ; സമ്മാനം നേടൂ

ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി ജില്ലാ തലത്തില്‍ ഷോര്‍ട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയില്‍ നടക്കുന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന മികച്ച വീഡിയോകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഏറ്റവും മികച്ച വീഡിയോകള്‍ തയ്യാറാക്കി അയക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 5,000 രൂപ, 3,000 രൂപ, 2,000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍ നല്‍കുക. 
വീഡിയോകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യും. വീഡിയോകള്‍ക്ക് കിട്ടുന്ന ലൈക്കും ഷെയറും ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും സമ്മാനങ്ങള്‍ നിര്‍ണയിക്കുക. വീഡിയോകളുടെ ദൈര്‍ഘ്യം ഒരു മിനിട്ട് മുതല്‍ മൂന്നു മിനിട്ട് വരെ ആകാം. വീഡിയോകള്‍ diothrissur@gmail.com ലേക്ക് സെപ്റ്റംബര്‍ രണ്ടിനകം ലഭിക്കണം.

date