Skip to main content

ഓണക്കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് അന്ത്യോദയ അന്നയോജന (എഎവൈ) കാര്‍ഡുടമകള്‍ക്ക് നല്‍കുന്നതിനുള്ള ഓണക്കിറ്റുകള്‍ എല്ലാ റേഷന്‍ കടകളിലും ഇതിനകം വിതരണത്തിന് തയ്യാറായിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമകള്‍ ഇന്നുതന്നെ അവ വാങ്ങണം. ആദിവാസി ഊരുകളിലെ താമസക്കാര്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റുകള്‍ ഇതിനകം എത്തിച്ചുനല്‍കിയതായും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date