ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള റോഡില്‍ ഗതാഗത നിയന്ത്രണം
ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള റോഡില്‍ മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ബസ്സുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ താഴെ പറയുന്ന വഴികളിലൂടെ തിരിഞ്ഞു പോകേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. ഇടുക്കി-തങ്കമണി-തൊടുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളിലാംങ്കണ്ടം-ലബ്ബക്കട റോഡ് വഴി ലബ്ബക്കട എത്തി യാത്ര തുടരണം. കൂടാതെ വെള്ളിലാംങ്കണ്ടം-കല്‍ത്തൊട്ടി-കാഞ്ചിയാര്‍ വഴി കക്കാട്ടുകടയില്‍ എത്തി കക്കാട്ടുകട-സുവര്‍ണ്ണഗിരി-വെള്ളയാംകുടി-നത്തുകല്ല് റോഡ് വഴി വെള്ളയാംകുടിയില്‍ എത്തിയും യാത്ര തുടരാം.
കോട്ടയം ഭാഗത്ത് നിന്നും കട്ടപ്പന, നെടുംങ്കണ്ടം, കുമളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളിലാംങ്കണ്ടം ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞു വെള്ളിലാംങ്കണ്ടം-കല്‍ത്തൊട്ടി-നരിയംപാറ-മൂലേക്കട-വള്ളക്കടവ് റോഡ് വഴി വള്ളക്കടവില്‍ എത്തി യാത്ര തുടരണം.
- Log in to post comments