Skip to main content
ഈ വർഷത്തെ ഉത്രാടക്കിഴി സമർപ്പണം വയസ്‌കര രാജ് ഭവൻ കോവിലകത്ത് എൻ.കെ സൗമ്യവതി തമ്പുരാട്ടിക്ക് തഹസീൽദാർ കെ.എച്ച്. മുഹമ്മദ് നവാസ് കൈമാറുന്നു.

ഉത്രാടക്കിഴി കൈമാറി

കോട്ടയം: ഉത്രാടദിനത്തിൽ കോട്ടയം വയസ്‌കര രാജ് ഭവൻ കോവിലകത്ത് എത്തി കോട്ടയം തഹസീൽദാർ കെ.എച്ച്. മുഹമ്മദ് നവാസ് ഉത്രാടക്കിഴി കൈമാറി. വയസ്‌കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1000 രൂപ അടങ്ങിയ ഉത്രാടക്കിഴി കൈമാറിയത്.
 കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി, . കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്‌കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്നനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർമാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുമ്പ് 14 രൂപയായിരുന്ന തുകയാണ് പിന്നീട് 1000 രൂപയായി വർധിപ്പിച്ചത്. ഡെപ്യൂട്ടി തഹസീൽദാർ യു. രാജീവ്, കോട്ടയം വില്ലേജ് ഓഫീസർ ടോമി മാത്യൂ എന്നിവരും സന്നിഹിതരായിരുന്നു.

ഫോട്ടോ ക്യാപ്ഷൻ

 

date