Skip to main content

കുടുംബശ്രീ ഓണച്ചന്ത നടത്തി

 

ഓണത്തിന് നാടൻ വിഭവങ്ങളുമായി ആയഞ്ചേരിയിൽ കുടുംബശ്രീ ഓണച്ചന്ത ഒരുക്കി. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയിൽ ഒരുക്കിയത്. വിവിധയിനം അച്ചാറുകൾ,  പായസത്തിന്റെയും വിവിധ മസാലകളുടെയും രുചിക്കൂട്ടുകൾ, നാടൻ പച്ചക്കറികൾ, കുടുംബശ്രീ അംഗങ്ങൾ കൈത്തൊഴിലിലൂടെ നിർമ്മിച്ച വിവിധതരം ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും  നടന്നു. 

ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി. എം. ലതിക, ടി. വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ എൻ. അബ്ദുൽഹമീദ്, ടി. കെ.ഹാരിസ്, എ.സുരേന്ദ്രൻ, ടി. സജിത്ത്, പി.രവീന്ദ്രൻ, എം.വി ഷൈബ, ലിസ പുനയൻ കോട്ട്, സി.ഡി.എസ്. ചെയർപേഴ്സൺ എൻ.കെ. ഷിജില സ്വാഗതവും മെമ്പർ സെക്രട്ടറി രാജീവ് കുമാർ നന്ദിയും പറഞ്ഞു.

date