Skip to main content

ശുചിത്വ മിഷൻ മത്സരം : സെപ്റ്റംബർ രണ്ടിനുള്ളിൽ അലങ്കാര വസ്തുക്കൾ കൈമാറണം

 

ഓണാഘോഷത്തിന്റെ ഭാഗമായി പാഴ് വസ്തുക്കളിൽ നിന്നും അലങ്കാര വസ്തുക്കൾ നിർമിക്കുന്നതിനായി ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നവർ സെപ്റ്റംബർ രണ്ടിനകം അലങ്കാര വസ്തുക്കൾ പഞ്ചായത്ത് തലത്തിലും സെപ്റ്റംബർ 10 നകം ജില്ലാ തലത്തിലും സമർപ്പിക്കണമെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

മത്സരത്തിൽ  ജില്ലയിലെ കുടുംബശ്രീ, ഹരിത കർമ്മസേനാ പ്രവർത്തകർക്ക്
പങ്കെടുക്കാം.

വീടുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ശേഖരിക്കുന്ന പാഴ്‌വസ്തുക്കളിൽ നിന്ന് ഭംഗിയുള്ളതും ഈട് നിൽക്കുന്നതുമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കുക എന്നതാണ് മത്സരം. നിർമ്മിച്ച അലങ്കാരവസ്തുക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സി ഡി എസ്, ഹരിത കൺസോഷ്യം ഭാരവാഹികളെ ഏൽപ്പിക്കണം.

മികച്ച മൂന്ന് അലങ്കാര വസ്തുക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ തെരഞ്ഞെടുത്ത ശേഷം സിഡിഎസ്, കൺസോഷ്യം ഭാരവാഹികളുടെ സാക്ഷ്യപത്രത്തോടെ ജില്ലാ ശുചിത്വമിഷന് കൈമാറുകയാണ് വേണ്ടത്. ജില്ലാ തലത്തിൽ തെരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് ഗ്രൂപ്പ് തലം സ്ഥാനക്കാർക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ എന്നിങ്ങനെ പാരിതോഷികവും പ്രശംസാപത്രവും നൽകും.

ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വ്യക്തിഗത സ്ഥാനകാർക്ക് യഥാക്രമം 3,000, 2,000, 1,000 രൂപ പാരിതോഷികവും പ്രശംസാപത്രവും നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ തെരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് പ്രകൃതി സൗഹൃദ ബാഗുകളും പ്രശംസാപത്രവും നൽകും.

date