Skip to main content

സാഹിത്യോത്സവത്തിലെ കവിസമ്മേളനം ശ്രദ്ധേയമായി 

 

ഐക്യമാണ് ഓണത്തിന്റെ സങ്കൽപ്പമെന്ന് ആലങ്കോട് ലീലാകൃഷ്ണൻ

ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും ചേർന്ന്  ടൗൺഹാളിൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിലെ കവിസമ്മേളനം ശ്രദ്ധേയമായി. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ കവിസമ്മേളനം ഉദ്ഘാടനം ചെയ്തു. ഐക്യമാണ് ഓണത്തിന്റെ പ്രധാന സങ്കൽപ്പമെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. 
ഓണത്തെ ഒന്നായി കാണണമെന്നും
മലയാളിയുടെ സംസ്കൃതി ഏകത്വത്തിൻ്റേതാണെന്നും അദ്ദേഹം പറഞ്ഞു. നാനാജാതി മതസ്ഥരായ മലയാളികളെ ഓണം ഒന്നിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിറ്റററി പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി.സി.രാജൻ  അധ്യക്ഷത വഹിച്ചു. ഡോ. യു ഹേമന്ദ്കുമാർ സ്വാഗതവും കെ.വി സത്യൻ നന്ദിയും പറഞ്ഞു. പി.പി.ശ്രീധരനുണ്ണി, വീരാൻകുട്ടി, ആര്യാഗോപി,  കാനേഷ് പൂനൂർ, സത്യചന്ദ്രൻ പൊയിൽക്കാവ്, പ്രദീപ് രാമനാട്ടുകര, പൂനൂർ കെ കരുണാകരൻ, മുണ്ട്യാടി ദാമോദരൻ, രാജീവ് പെരുമൺപുറ, കെ.വി സക്കീർഹുസൈൻ, ശ്രീനി എടച്ചേരി, വിനോദ് ശങ്കരൻ, എം.എ.ഷഹനാസ്, ഇ.പി ജ്യോതി, ക്ഷേമ കെ തോമസ്, നവീന വിജയൻ, അനീസ സുബൈദ, വിനു നീലേരി, സാബി തെക്കേപ്പുറം, സജിത്കുമാർ പൊയിലുപറമ്പ്, ഗോപി നാരായണൻ, ഷൈറ പി മാധവം, ആയിഷ കക്കോടി, എം.എ. ബഷീർ, അനീഷ് മലയങ്കണ്ടി, അജിത മാധവ്, ബൈജു ലൈല രാജ് എന്നിവർ കവിതകൾ അവതരിപ്പിച്ചു.

date