Skip to main content

കിടപ്പുരോഗികൾക്ക് കൈത്താങ്ങുമായി ചേളന്നൂർ ഗ്രാമപഞ്ചായത്ത്

 

ഓണത്തോടനുബന്ധിച്ച്‌ കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്ത് ചേളന്നൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പരിധിയിലെ 60 ഓളം കിടപ്പുരോഗികളുടെ വീടുകളിലേക്കാണ്  പ്രസിഡന്റ് പി.പി. നൗഷീറിന്റെ നേതൃത്വത്തിൽ  സാന്ത്വനയാത്ര നടത്തിയത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സ്ഥിരംസമിതി ചെയർമാന്മാരായ സി.പി. നൗഷീർ, പി.കെ. കവിത, ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ശ്രീജിത്ത്, പാലിയേറ്റീവ് നഴ്‌സ് സുലോചന പള്ളിപ്പൊയിൽ തുടങ്ങിയവർ പങ്കെടുത്തു.

date