Skip to main content

ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

 

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ 77 കുടുംബങ്ങൾക്ക് ഓണ സമ്മാനമായി നൽകുന്ന ഭക്ഷ്യ കിറ്റിന്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യ കിറ്റിൽ വെളിച്ചെണ്ണ, ഉഴുന്ന്, പരിപ്പ്, പഞ്ചസാര എന്നിവ ഉൾപ്പെടെ 14 വിഭവങ്ങൾ ഉൾപ്പെടുന്നു. തുണി സഞ്ചികളിൽ പാക്ക് ചെയ്ത് സപ്ലൈകോയിൽ നിന്നും 750 രൂപയുടെ ഭക്ഷ്യധാന്യങ്ങളുടെ കിറ്റാണ് ഓണസമ്മാനമായി അർഹമായ കുടുംബങ്ങൾക്ക് നൽകിയത്. 

ഗ്രാമപഞ്ചായത്തിന്റെ ഖരമാലിന്യ സംസ്കരണ പരിപാടികൾ ജനകീയ പങ്കാളിത്തത്തോടെ വിജയിപ്പിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണം അലവൻസായി തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം ഓണം ബോണസായി  അനുവദിച്ചു. 33 ഹരിത കർമ്മ സേന അംഗങ്ങളുടെ അക്കൗണ്ടിലേക്ക്  തുക കൈമാറി. 

യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ജമീല അസീസ്, ഷാജു ടി പി തെന്മല, ഷാജി മുട്ടത്ത്, വനജ വിജയൻ, റീന സാബു, ലീലാമ്മ കണ്ടത്തിൽ, ചിന്നമ്മ മാത്യു, സെക്രട്ടറി ഇൻ ചാർജ് ബ്രിജേഷ്കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസ്, വി ഇ ഒ ഫസീല തുടങ്ങിയവർ പങ്കെടുത്തു.

date