Skip to main content

ഉന്നതി ടാലന്റ് ഹണ്ട്  ക്വിസ് മത്സരം സമാപിച്ചു

 

കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഡോ.എം.കെ. മുനീർ എം എൽ എ നടപ്പാക്കി വരുന്ന ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി  മണ്ഡലത്തിലെ സ്കൂളുകളിൽ നടത്തിയ ടാലന്റ് ഹണ്ട് ക്വിസ് പ്രോഗ്രാമിന്റെ മണ്ഡലം തല ഫൈനൽ മത്സരം സമാപിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടന്ന ക്വിസ് മത്സരത്തിൽ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളും പങ്കെടുത്തു. 
സ്കൂൾ തല മത്സരത്തിന് ശേഷം പഞ്ചായത്ത് / മുനിസിപ്പാലിറ്റി തലത്തിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരാണ് മണ്ഡലം തല മത്സരത്തിൽ പങ്കെടുത്തത്.

എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ്  മത്സരം നടന്നത്. 
എൽ പി വിഭാഗത്തിൽ എ എം എൽ പി സ്കൂൾ കുട്ടമ്പൂരിലെ അവനി എം ബി, സൻഹ ജെബിൻ സി കെ എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ ഐ യു എം എൽ പി സ്കൂളിലെ നദ ഫാത്തിമ എ എസ്, മുഹമ്മദ്‌ ഫൈസ്, സെന്റ് മേരിസ് സ്കൂളിലെ മുഹമ്മദ്‌ ഷെസിൻ എം എം, ധ്വനി എം എസ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു.

യു പി വിഭാഗത്തിൽ ജി എം യു പി സ്കൂൾ കരുവൻപൊയിലിലെ അമൻ ഫയാസ് കെ, ഫരീഹ റസ്മി കെ. പി എന്നിവർ ഒന്നാം സ്ഥാനവും എളേറ്റിൽ ജി എം യു പി സ്കൂളിലെ അജ്‌വ ഫാത്തിമ എൻ എസ്, മിസ്ന ജെബിൻ കെ എം  എന്നിവർ രണ്ടാം സ്ഥാനവും നേടി.

ഹൈ സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഗവ ഹയർ സെക്കന്റി സ്കൂൾ നരിക്കുനിയിലെ ആത്മിക പി. എൽ, ദിലു.കെ. കെ എന്നിവർ നേടി. രണ്ടാം സ്ഥാനം എംജെ ഹയർ സെക്കന്ററി സ്കൂളിലെ മുഹമ്മദ്‌ ഫിദൽ വി. കെ, മുഹമ്മദ്‌ നിഹാൻ ടി. എം, ചക്കാലക്കൽ ഹയർ സെക്കന്റി സ്കൂളിലെ ഫാത്തിമ ഫർഹീൻ പി. പി, മുഹമ്മദ്‌ സഫ്വാൻ കെ എന്നീ വിദ്യാർത്ഥികൾ പങ്കിട്ടെടുത്തു.

ഹയർ സെക്കൻഡറി വിഭാഗത്തിൽ എം. ജെ ഹയർ സെക്കൻഡറി സ്കൂളിലെ സൽവ ഫാത്തിമ, അന്ന മറിയം എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ്‌ റസൽ ഖാൻ, അധിൻ രാജ്. എം എന്നിവർ രണ്ടാം സ്ഥാനം നേടി.

ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്വിസ് മത്സരം ഖലീൽ റഹ്മാൻ, ഐഷ ഷഹനിദ കെ. സി എന്നിവരാണ് നിയന്ത്രിച്ചത്.

date