Skip to main content

കൊടിയത്തൂരിൻ്റെ ഓണാഘോഷം 'ഉത്രാടപ്പാച്ചിൽ' സമാപിച്ചു

 

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബശ്രീ സി ഡി എസിൻ്റെയും നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 'ഉത്രാടപ്പാച്ചിൽ' സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി പന്നിക്കോടാണ് പരിപാടികൾ നടന്നത്. കുടുംബശ്രീയുടെയും കൃഷി വകുപ്പിൻ്റെയും ചന്തകൾ, വിവിധങ്ങളായ കലാപരിപാടികൾ, ഓണസദ്യ എന്നിവയാണ് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, മെമ്പർ ബാബു പൊലുകുന്ന്, മെഡിക്കൽ ഓഫീസർ ഡോ. മനു ലാൽ എന്നിവർ നയിച്ച ഗാനവിരുന്ന് വ്യത്യസ്ത അനുഭവമായി. ചെറുവാടി സി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ പരിശോധനയും നടന്നു.

പരിപാടികൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, മെമ്പർമാരായ ഷംലൂലത്ത്, ഷിഹാബ് മാട്ടുമുറി, രതീഷ് കളക്കുടിക്കുന്ന് , ടി.കെ അബൂബക്കർ, കോമളം തോണിച്ചാൽ, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, സിജി കുറ്റികൊമ്പിൽ, മറിയം കുട്ടി ഹസ്സൻ, കെ.ജി സീനത്ത്, ഫാത്തിമ നാസർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമസേന, അങ്കണവാടി പ്രവർത്തകർ, ആശവർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

date