Skip to main content

അമ്പെയ്ത്ത് മത്സരം സംഘടിപ്പിച്ചു 

 

അമ്പെയ്ത്ത് മത്സരത്തിന്റെ ആവേശ ലഹരിയിൽ മതിമറന്ന് മാനാഞ്ചിറ മെെതാനം. ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് സംസ്ഥാന വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും സംയുക്തമായി അമ്പെയത്ത് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ എരവട്ടൂർ പാറപ്പുറം ടീം വിജയികളായി.

കോർപ്പറേഷൻ വിദ്യാഭ്യാസ, സ്പോർട്സ് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ മത്സരാർത്ഥികളെ പരിചയപ്പെട്ടു. സ്പോർട് കൗൺസിൽ വെെസ് പ്രസിഡന്റ് റോയി ജോൺ, അം​ഗം മൂസ ഹാജി, സാബിറ തുടങ്ങിയവർ പങ്കെടുത്തു.

മാർഷൽ ആർട്സ് ആന്റ് സ്പോർട്സ് സബ് കമ്മിറ്റി കൺവീനർ പി.സി ഷെെജു സ്വാ​ഗതവും കമ്മിറ്റി അം​ഗം യാസിർ നന്ദിയും പറഞ്ഞു.

date