Skip to main content

ഡെലിവറി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു

ജില്ലയിലെ കൺസ്യൂമർ ഫെഡിന്റെയും വിവിധ സർവ്വീസ് സഹകരണ ബാങ്കുകൾ നടത്തുന്ന നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും മരുന്നുകളെത്തിക്കുന്നതിനുള്ള ഡെലിവറി വാഹനം കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കൊല്ലോൽ മോഹനൻ ഫ്ളാഗ് ഓഫ് ചെയ്തു. റീജിയണൽ മാനേജർ വി കെ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 140 നീതി മെഡിക്കൽ സ്റ്റോറുകൾക്ക് ഈ വാഹനത്തിന്റെ പ്രയോജനം ലഭിക്കും. ആഴ്ചയിൽ ഒരു ദിവസമെങ്കിലും വാഹനം മെഡിക്കൽ സ്റ്റോറുകളിൽ എത്തുന്ന രീതിയിൽ ക്രമീകരിക്കും. അസി. റീജിയണൽ മാനേജർ വി കെ രാജേഷ്, വെയർഹൗസ് മാനേജർ ഷെരീഫ്, അക്കൗണ്ട്സ് മാനേജർ സി സുരേഷൻ, ഓപ്പറേഷൻ മാനേജർ മനോജ്, ഐ ടി മാനേജർ ബിതേഷ് എന്നിവർ പങ്കെടുത്തു.

date