Skip to main content

അറിയിപ്പുകൾ 

 

സീറ്റൊഴിവ് 

തലശ്ശേരി ഗവൺമെന്റ് കോളേജ് ചൊക്ലിയില്‍ ബി.എ ഹിസ്റ്ററി, ബി.കോം, ബിസിഎ കോഴ്‌സുകളില്‍ പി.ഡബ്യൂ.ഡി വിഭാഗത്തിലും ബി.കോം കോഴ്‌സില്‍ ഇ.ഡബ്യൂ.എസ് വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സെപ്‌റ്റംബർ രണ്ടിന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ കോളേജില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0490-2966800, 9188900210 

 

ടെണ്ടര്‍ ക്ഷണിച്ചു 

മണ്ണ് പര്യാവേഷണ സംരക്ഷണ വകുപ്പിന് കീഴില്‍ എല്‍എസ്എസില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇടിഞ്ഞകുന്ന് മണ്ണിടിച്ചില്‍ പ്രതിരോധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തിയ്യതി  സെപ്‌റ്റംബർ 12 വൈകുന്നേരം നാലുമണി വരെ. സെപ്‌റ്റംബർ 15 ന് ഉച്ചക്ക് 2 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയില്‍ സി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495  2370790  

 

വടകര പോളിടെക്‌നിക്കില്‍ സ്‌പോട്ട് അഡ്മിഷന്‍

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ബയോ -മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്  എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അഡ്മിഷന്‍ ആഗ്രഹിക്കുന്ന SITTTR മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കും, അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സെപ്‌റ്റംബർ നാലിനുള്ളില്‍ കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. അഡ്മിഷനു വേണ്ടി ഓണ്‍ലൈന്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സെപ്‌റ്റംബർ അഞ്ചിന് വടകര മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ രജിസ്റ്റര്‍ സൗകര്യവുമുണ്ടാകും. കൂടുതൽ വിവരങ്ങള്‍ക്ക്:  0496 2524920             

 

ഗസ്റ്റ് ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അധ്യായന വര്‍ഷത്തേക്ക് വിവിധ ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്‌റ്റംബർ നാലിന് അസ്സല്‍ പ്രമാണങ്ങളുമായി രാവിലെ പത്ത് മണിക്ക് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള പിഎസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http/geckkd.ac.in  എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

 

കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം നാളെ

സെപ്റ്റംബർ മാസത്തെ താലൂക്ക് വികസന സമിതി യോഗം നാളെ (സെപ്‌റ്റംബർ 2 ന്) രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കൺവീനർ ആൻഡ് തഹസിൽദാർ അറിയിച്ചു.

date