Skip to main content

മടവൂർപ്പാറയിലെ ഓണപരിപാടികൾ ഓഗസ്റ്റ് 29 ന് തുടങ്ങും

ഓണം വാരാഘോഷത്തിന്റെ ഭാഗമായി മടവൂർപ്പാറയിൽ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഒന്ന് വരെ വിവിധ കലാപരിപാടികൾ അരങ്ങേറും.
29 ന് വൈകിട്ട് ഏഴ് മണിക്ക് സോൾ ഓഫ് ഫോക്കിന്റെ ബാൻഡ് മ്യൂസിക്, ഓഗസ്റ്റ് 30 ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ജീരം സ്കൂൾ ഓഫ് ഡാൻസിന്റെ ഭരതനാട്യം, വൈകിട്ട് ആറു മണിക്ക് ഷൈജു നെല്ലിക്കാടിന്റെ ടാലന്റ് ഷോ, വൈകിട്ട് ഏഴരയ്ക്ക് ജയൻ സാംസ്‌കാരിക കലാവേദിയുടെ ഗാനമേള, ഓഗസ്റ്റ് 31 ന് വൈകിട്ട് ആറു മണിക്ക് അഭിലാഷ് കലാമണ്ഡലത്തിന്റെ മിഴാവ് മേളം, 6.30ന് ചാക്യാർകൂത്ത്, 7.30 ന് ദേവരാഗം ഓർക്കസ്ട്രയുടെ മ്യൂസിക്കൽ ഫ്യൂഷൻ, സെപ്റ്റംബർ ഒന്നിന് തോൽപ്പാവക്കൂത്ത് എന്നിങ്ങനെയാണ് കലാപരിപാടികൾ.

date