Skip to main content

പ്രിയമായത് തനത് ഉത്പ്പന്നങ്ങള്‍

കുടുംബശ്രീയുടെ തനത് വിഭവങ്ങള്‍ക്കായിരുന്നു ഓണച്ചന്തയില്‍ ആവശ്യക്കാരധികവും. കുടുംബശ്രീയുടെ തനത് ഉത്പ്പന്നങ്ങളായ പായസക്കൂട്ട്, ഉപ്പേരി, ശര്‍ക്കര വരട്ടി എന്നിവ വാങ്ങാനായി നിരവധിയാളുകളാണ് ഓണച്ചന്തകളില്‍ എത്തിയത്. ഇതോടൊപ്പം ജൈവ പച്ചക്കറികള്‍, പൂക്കള്‍ എന്നിവയും ഒരുക്കിയിരുന്നു. പച്ചക്കറികളും പൂക്കളും കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ കൃഷി ചെയ്തവയാണ്. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയിലാണ് കുടുംബശ്രീ ഓണച്ചന്തകള്‍ വഴി ഉത്പ്പന്നങ്ങള്‍ വിറ്റഴിച്ചത്. വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലില്‍ ശ്രദ്ധേയമായ പങ്കാണ് ഓണച്ചന്തകള്‍ വഴി കുടുംബശ്രീ വഹിച്ചത്.

date