Skip to main content

തിരുവാതിരമത്സരം സംഘടിപ്പിക്കുന്നു

ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ ജില്ലയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. പദ്ധതിയിലെ അംഗങ്ങളായവര്‍ക്ക് പരമാവധി പത്ത് പേരടങ്ങുന്ന ഗ്രൂപ്പായി മത്സരത്തില്‍ പങ്കെടുക്കാം. തിരുവാതിരകളി ഷൂട്ട് ചെയ്ത് (കുറഞ്ഞത് മൂന്ന് മിനിറ്റ്, പരമാവധി പത്ത് മിനിറ്റ്) 9497633038 എന്ന വാട്ട്‌സാപ്പ് നമ്പറിലൂടെ സെപ്റ്റംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം ജില്ല ഓഫീസില്‍ നല്‍കണം. 

പങ്കെടുക്കുന്ന പദ്ധതി അംഗങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവയും വീഡിയോയ്ക്കൊപ്പം നല്‍കണം. ഫോണ്‍: 0477 2241455

date