Skip to main content

മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

പയ്യോളി നഗരസഭയിലെ നിർമ്മാണം പൂർത്തീകരിച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) കേന്ദ്രത്തിന്റെ  ഉദ്ഘാടനം നഗരസഭാ അധ്യക്ഷൻ  വടക്കയില്‍ ഷെഫീക്ക് നിർവഹിച്ചു.  നഗരസഭയിലെ ഡിവിഷൻ 36 ലെ  കോട്ടക്കടപ്പുറത്തെ ശ്മശാനത്തിനോട് ചേർന്നാണ് എം.സി.അഫ് കേന്ദ്രം നിർമ്മിച്ചത്. 92,77,500 രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.  

ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ സി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാന്മാരായ പി.എം ഹരിദാസ് , സുജല ചെത്തിൽ, വി.കെ അബ്ദുറഹിമാൻ, കെ.ടി വിനോദ്, പഞ്ചായത്തംഗങ്ങൾ, ഹരിത കർമ്മസേന പ്രസിഡന്റ് പി.എം രാധ, സെക്രട്ടറി ബിന്ദു കെ.സി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർ സംസാരിച്ചു.
നഗരസഭ സെക്രട്ടറി വിജില എം സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ടി പി പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു.

date