Skip to main content

അറിയിപ്പുകൾ

ഡോക്ടറെ നിയമിക്കുന്നു 

അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിന് പി എസ് സി നിഷ്‌കര്‍ഷിക്കുന്ന അംഗീകൃത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 7 ന് ഉച്ചക്ക് 2 മണിക്ക് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം  എത്തിച്ചേരേണ്ടതാണ്.

 

പശു വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ  11, 12 തിയ്യതികളിൽ പശു  വളർത്തൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ സെപ്റ്റംബർ എട്ടിന് മുമ്പായി പരിശീലന കേന്ദ്രത്തിൽ 0497 - 2763473 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

 

താത്കാലിക ഇൻസ്ട്രക്ടർ നിയമനം

മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ തത്കാലിക നിയമനം നടത്തുന്നു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് സെപ്റ്റംബർ 7ന് രാവിലെ 10.30 നും  കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അന്നേ ദിവസം ഉച്ചക്ക് 2 മണിക്കും അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ യും 3 വർഷം പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും 2 വർഷം പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷം പ്രവൃത്തി പരിചയവും ഉള്ളവർ ബന്ധപ്പെട്ട രേഖകളും അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (2 എണ്ണം) സഹിതം അഭിമുഖത്തിന് ഹാജരാകണം.  എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് സെപ്റ്റംബർ 7 വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കുന്ന അഭിമുഖത്തിലേക്ക് എം ബി എ, ബി ബി എ/ഏതെങ്കിലും ഡിഗ്രി/ ഡിജിടി സ്ഥാപനത്തിൽ നിന്നും എംപ്ലോയബിലിറ്റി സ്കിൽ പരിശീലനം പൂർത്തീകരിച്ചവരോ ആയ 2 വർഷം പ്രവൃത്തി പരിചയത്തോടെയുള്ള ഏതെങ്കിലും ഡിപ്ലോമ ഉള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങളുമായും (പകർപ്പ് സഹിതം) പേരാമ്പ്ര ഗവ.ഐ.ടി.ഐ.യിൽ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്:  9400127797,

date