Skip to main content

ഓണം ട്രേഡ് ഫെയര്‍: കേരള പൊലീസ,് ബോംബ് സ്‌ക്വാഡ് ആയുധശേഖരം കാണാം

ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിലൊരുക്കിയ ട്രേഡ് ഫെയറില്‍ ശ്രദ്ധ നേടുകയാണ് കേരള പൊലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും  ആയുധ പ്രദര്‍ശന സ്റ്റാളുകള്‍.

കേരള പൊലീസ് നിലവില്‍ ഉപയോഗിക്കുന്ന വിവിധ കൈത്തോക്കുകള്‍, വെടിയുണ്ടകള്‍, സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, കണ്ണീര്‍ വാതക തോക്കുകള്‍, കണ്ണീര്‍ വാതക ഷെല്‍, സ്റ്റണ്‍ ഗ്രനേഡ്  തുടങ്ങിയവയാണ് കേരള പൊലീസിന്റെ സ്റ്റാളില്‍ പ്രദര്‍ശനത്തിന് ഉള്ളത്.

ബോംബ് സ്‌ക്വാഡിന്റെ മെറ്റല്‍ ഡിറ്റക്ടര്‍, തുരക്കാന്‍ ഉപയോഗിക്കുന്ന പ്രോഡര്‍, എസ്റ്റന്‍ഷന്‍ മിറര്‍, എക്‌സ്‌പ്ലോസീവ് ഡിറ്റക്ടറുകള്‍, നോണ്‍-ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടറുകള്‍, ബോംബ് സ്‌ക്വാഡിന്റെ യൂണിഫോം തുടങ്ങിയവയും ബോബ് സ്‌ക്വാഡിന്റെ സ്റ്റാളില്‍ പ്രദര്‍ശനത്തിനുണ്ട്.

date