Skip to main content

ഓണം വാരാഘോഷം: ഇന്നത്തെ പരിപാടികള്‍ (ആഗസ്റ്റ് 31)

ചതയദിനത്തില്‍ കനകക്കുന്ന് ഉള്‍പ്പെടെ വിവിധ വേദികളിലായി നിരവധി കലാപരിപാടികള്‍ അരങ്ങേറും.
നിശാഗന്ധിയില്‍ വൈകിട്ട് 6.30 മുതല്‍ മെഗാ ഷോ നടക്കും. തിരുവരങ്ങില്‍ വൈകിട്ട് 6 മണി മുതല്‍ ജനാര്‍ദ്ദനന്‍ പുതുശ്ശേരിയുടെ നാടന്‍പാട്ട്. 6.40 ന് പൂരക്കളിയും 7.10 ന് കണ്യാര്‍കളിയും നടക്കും. സോപാനം വേദിയില്‍ വൈകിട്ട് 6 മണി മുതല്‍ വിപിന്‍ വിശ്വനാഥ പുലവര്‍ അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, 7 മണി മുതല്‍ സംഘവേദി നാടന്‍പാട്ട് സംഘത്തിന്റെ നാടന്‍പാട്ട്, 7. 30 മുതല്‍ സീതക്കളി അക്കാദമി അവതരിപ്പിക്കുന്ന സീതക്കളി എന്നിങ്ങനെ പരിപാടികള്‍ നടക്കും. കനകക്കുന്നിലെ  സൂര്യകാന്തി ഗ്രൗണ്ടില്‍ വൈകിട്ട് 7 മണി മുതല്‍ കേരള രജിസ്ലേച്വര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്റെ ഗാനമേള. കനകക്കുന്നിലെ പ്രവേശന കവാടത്തില്‍ വൈകിട്ട് 5 മണി മുതല്‍ ശ്രീപത്മനാഭ കലാക്ഷേത്രം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ആറു മണി മുതല്‍ പഞ്ചാരിമേളവും നടക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഏഴ് മണി മുതല്‍ സൂരജ് സന്തോഷ് ബാന്‍ഡ്, തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ ചെമ്മീന്‍ ബാന്‍ഡ്, പൂജപ്പുരയില്‍ നിത്യ മാമ്മന്‍ ആന്റ് ടീം ഗാനമേള എന്നിവയും അരങ്ങേറും.

date