Skip to main content
പുനര്‍നിര്‍മിച്ച റോഡ് ഉദ്ഘാടനം ചെയ്തു

പുനര്‍നിര്‍മിച്ച റോഡ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ പുനര്‍നിര്‍മിച്ച കൊച്ചുവെളി കവല- എന്‍.എച്ച്. റോഡിന്റെ ഉദ്ഘാടനം ദലീമ ജോജോ എം.എല്‍.എ. നിര്‍വഹിച്ചു.

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 5.85 ലക്ഷം രൂപ ചെലവഴിച്ച് ഇന്റര്‍ലോക്ക് ടൈല്‍ പാകിയാണ് റോഡ് പുനര്‍നിര്‍മിച്ചത്. ഇതോടെ ശ്രീനാരായണപുരം പ്രദേശത്തെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ദേശീയപാതയിലേക്ക് എത്താം.

ചടങ്ങില്‍ എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. ശ്രീജിത്ത്, കെ.പി. സ്മിനീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date