Skip to main content

ദ്വിദിന ക്യാമ്പ് ആരംഭിച്ചു

ആലപ്പുഴ: സമഗ്ര ശിക്ഷ കേരളവും ബി.ആര്‍.സി. തുറവൂരും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും സംയുക്തമായി നടത്തുന്ന സ്ട്രീം എക്കോസിസ്റ്റം - ശാസ്ത്ര വിജ്ഞാന സങ്കേതിക വിദ്യ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്.എസ്.എസില്‍ കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ചെയര്‍മാന്‍ ഡോ.പി.കെ. മൈക്കിള്‍ തരകന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്  അധ്യക്ഷത വഹിച്ചു.

വിദ്യാര്‍ഥികളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായുള്ള നൂതന ആശയങ്ങളുടെ രൂപീകരണം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്താനും അതുവഴി ശാസ്ത്രാഭിരുചിയും ഗവേഷണ ത്വരയും വര്‍ധിപ്പിക്കാനുമാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെയും മറ്റ് ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെയും പിന്തുണയും ഉറപ്പാക്കും.

ചടങ്ങില്‍ എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രദീപ്, പഞ്ചായത്തംഗം സി.എസ്. അഖില്‍, പട്ടണക്കാട് സ്‌ക്കൂള്‍ പ്രധാനാധ്യാപിക എല്‍. രമ, കുസാറ്റ് പ്രതിനിധികളായ നിഖില്‍ കൃഷ്ണന്‍, ജോണ്‍, സ്‌കൂള്‍ എസ്.എം.സി. ചെയര്‍മാന്‍ പി. പ്രസാദ്, തുറവൂര്‍ ബി.ആര്‍.സി. പരിശീലക കെ.എസ്. ശ്രീദേവി, ബി.പി.സി. അനുജ ആന്റണി, സ്ട്രീം നോഡല്‍ ടീച്ചര്‍ പി.എസ്. ബിജി, അധ്യാപകന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date