Skip to main content

സ്ഥലം നല്‍കുന്നതിന് സമ്മതപത്രം ക്ഷണിച്ചു

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പാര്‍പ്പിട സമുച്ചയം പണിയുന്നതിനായും വ്യക്തിഗത ഗുണഭോക്താക്കള്‍ക്കായും 30 സെന്റ് സ്ഥലം ഒരുമിച്ചോ മൂന്ന് സെന്റ് സ്ഥലം വീതമോ കണ്ടെത്തുന്നതിന് സമ്മതപത്രം ക്ഷണിച്ചു. ഡാറ്റ ബാങ്കിലോ മറ്റു കേസുകളിലോ ഉള്‍പ്പെടാത്ത സ്ഥലമാണ് ആവശ്യം. 

താത്പര്യമുള്ളവര്‍ ആധാരത്തിന്റെ പകര്‍പ്പ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരം അടച്ച രസീത് എന്നിവ സഹിതം സെപ്റ്റംബര്‍ 16-നകം അപേക്ഷ നല്‍കണമെന്ന് കൈനകരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0477 2724235.
 

date