Skip to main content

പ്രതിസന്ധികള്‍ അറിയിക്കാതെ സര്‍ക്കാര്‍ ഓണം ഗംഭീരമാക്കി: മന്ത്രി ആന്റണി രാജു

പ്രതിസന്ധികളോ പരിമിതികളോ അറിയിക്കാതെ അതിഗംഭീരമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ഓണാഘോഷ പരിപാടികള്‍ നടപ്പിലാക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഓണം വാരാഘോഷത്തോടനുബന്ധിച്ച് നെയ്യാര്‍ ഡാമില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിമത ചിന്തകളെ അകറ്റി നിര്‍ത്തി എല്ലാവരെയും ഒരുപോലെ കാണുന്നതാണ് കേരളത്തിന്റെ സംസ്‌കാരമെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് 28 ന് ആരംഭിച്ച നെയ്യാര്‍ ഡാമിലെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും. സംഗീതനൃത്തസന്ധ്യ ഉള്‍പ്പെടെ നിരവധി കലാപരിപാടികള്‍ അരങ്ങേറി. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നെയ്യാര്‍ ഡാം പരിസരത്ത് നടന്ന ചടങ്ങില്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ , പങ്കജകസ്തൂരി എംഡി ജെ. ഹരീന്ദ്രന്‍ നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date