Skip to main content

ഓണം വാരാഘോഷം:ഇന്നത്തെ കലാപരിപാടികൾ (സെപ്റ്റംബർ 2)

ഓണം വാരാഘോഷം സമാപന ദിനമായ ഇന്ന് ജില്ലയിലെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.കനകക്കുന്നിലെ പ്രധാന വേദിയായ നിശാഗന്ധിയിൽ 5.30 മുതൽ പ്രിയ അക്കോട്ട് അവതരിപ്പിക്കുന്ന ഭരതനാട്യം.സമാപന ചടങ്ങുകൾക്കു ശേഷം ഏഴുമണി മുതൽ ഗായകൻ ഹരിശങ്കർ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയോടെ ഏഴ് ദിവസം നീണ്ടു നിന്ന കലാപരിപടികൾക്ക് സമാപനമാകും.

കനകക്കുന്നിലെ സൂര്യകാന്തിയിൽ ഏഴുമണി മുതൽ അമ്മ ഓർക്കസ്ട്രയുടെ ഗാനമേള,പ്രവേശന കവാടത്തിന് സമീപത്തെ വേദിയിൽ 3.30 മുതൽ രുദ്രതാളം സംഘത്തിന്റെ വനിതാ ശിങ്കാരിമേളം,കനകക്കുന്ന് അകത്തളത്തിൽ ആറുമണി മുതൽ കഥകളി എന്നിവയും അരങ്ങേറും.

സെൻട്രൽ സ്റ്റേഡിയത്തിൽ ഏഴ് മണി മുതൽ ജോബ് കുരിയൻ ബാൻഡിന്റെയും പൂജപ്പുരയിലെ വേദിയിൽ രാഗവല്ലി ബാൻഡിന്റെ സംഗീത നിശയും ഉണ്ടാകും.

date