Skip to main content

തിരുവോണം ബംബര്‍ 2023: ജില്ലയില്‍ ഇതുവരെ 6.60 ലക്ഷം ടിക്കറ്റുകള്‍ വിറ്റു സംസ്ഥാനത്ത് പാലക്കാട് ജില്ല ഒന്നാമത്

ജില്ലയില്‍ ഇതുവരെ തിരുവോണം ബംബര്‍-2023 ന്റെ 6,60,000 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലൂടെ 26.4 കോടി രൂപ ജില്ല നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല പാലക്കാടാണ്. ജില്ലാ ഓഫീസില്‍ 4,35,000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓഫിസില്‍ 1,20,000 ടിക്കറ്റുകളും പട്ടാമ്പി സബ് ഓഫീസില്‍ 1,05,000 ടിക്കറ്റുമാണ് വിറ്റഴിച്ചത്. ജൂലൈ 27നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തേക്കാള്‍ 1,68,000 ടിക്കറ്റുകള്‍ കൂടുതലായി ജില്ലയില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 20 നാണ് ബംബര്‍ നറുക്കെടുപ്പ്. 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംബറില്‍ നല്‍കുന്നത്. ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക്, നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് എന്നിങ്ങനെയാണ് ബംബര്‍ സമ്മാന തുക. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.

date