പ്രതിഭാധനരായ വ്യക്തികള്‍ക്ക് ധനസഹായം: അപേക്ഷ സെപ്റ്റംബര്‍ 16 വരെ
ജില്ലാ പഞ്ചായത്തിന്റെ 2023-24 സ്പില്‍ ഓവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രതിഭാധനരായ വ്യക്തികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷിക്കാം. വിവിധ കലാരംഗങ്ങളില്‍ മികവ് തെളിയിച്ച, മികവിന് സമ്മാനാര്‍ഹരായ, സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട മേഖലയില്‍ കഴിവ് തെളിയിച്ചതിന്റെ സാക്ഷ്യപത്രം, ജാതി-വരുമാനം-റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍നിന്നും ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ഇപ്പോഴും കലാരംഗത്ത് തുടരുന്നു എന്നത് തെളിയിക്കുന്ന പഞ്ചായത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക്-ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, എന്നിവ സഹിതം സെപ്റ്റംബര്‍ 16 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷയുടെ മാതൃക ബ്ലോക്ക്/ ജില്ലാ ഓഫീസുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0491 2505005
- Log in to post comments