Skip to main content
പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് മാതൃകകാട്ടി ഹരിത കര്‍മ്മസേന 

പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് മാതൃകകാട്ടി ഹരിത കര്‍മ്മസേന 

ആലപ്പുഴ: പായിപ്പാട് ജലോത്സവം നടന്ന അച്ചന്‍കോവില്‍ ആറിന്റെ ആനാരി മുതല്‍ ചെറുതന വരെയുള്ള ഭാഗങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും നീക്കി ഹരിത കര്‍മ്മസേന അംഗങ്ങള്‍. ചെറുതന ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങളാണ് മാലിന്യങ്ങള്‍ നീക്കിയത്. ആറ്റില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വള്ളത്തില്‍ പോയാണ് ശേഖരിച്ചത്.  

മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഹരിത കര്‍മ്മസേന അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു അഭിനന്ദിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ ചെറുതന ഗ്രാമപഞ്ചായത്തിന്റെ എം.സി.എഫി.ലേക്ക് മാറ്റി തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.

date