Skip to main content

മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിർമിക്കും: മന്ത്രി വി.അബ്ദുറഹിമാൻ

ദ്വിശതാബ്ദി ആഘോഷിക്കുന്ന മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം"പറയാൻ ബാക്കി വെച്ചത് " ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന്റെ 200 വർഷ ചരിത്ര പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയ മലയാളം സർവ്വകലാശാല അസോസിയേഷൻ സെക്രട്ടറി അഞ്ജലി കൃഷ്ണയുടെ പഠന റിപ്പോർട്ട് മന്ത്രിക്ക് ചടങ്ങിൽ സമർപ്പിച്ചു.

സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരെയും

ദ്വിശതാബ്ദി ലോഗോ തയ്യാറാക്കിയ ചിത്രകാരൻ അസ്ലം തിരൂരിനെയും ചടങ്ങിൽ ആദരിച്ചു. മലയാളം സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. മഞ്ജുഷ ആർ.വർമ്മ മുഖ്യപ്രഭാഷണം നടത്തി. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിലെ അസി. പ്രൊഫ. അബ്ദുറഹിമാൻ കറുത്തേടത്ത് മോട്ടിവേഷൻ ക്ലാസ് നടത്തി.

ചടങ്ങിൽ എൻ.പി അബ്ദുൽ ലത്തീഫ്, 

താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

കെ. സൽമത്ത് , ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. സിനി, അംഗം നുസ്റത്ത് ബാനു, പ്രധാനധ്യാപിക മേഴ്സി ജോർജ് , ഹംസ മീനടത്തൂർ, ഉബൈദുള്ള താനാളൂർ, പി.ശങ്കരൻ, കെ.മുഹമ്മദ് കുട്ടി, പരമേശ്വരൻ പിള്ള , പി.കുഞ്ഞി മുഹമ്മദ്,

കെ.പി. മറിയം , ഷരീഫ് ബാവ ഹാജി പി. അസ്ഹർ എന്നിവർ പങ്കെടുത്തു.

date