Skip to main content

എഫ്.പി.ഒ കള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

മലപ്പുറം ജില്ലയിൽ മൂന്നു വർഷത്തിലധികമായി രജിസ്റ്റർ ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന എഫ്.പി.ഒ കള്‍ക്ക് (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനേസേഷന്‍) കൃഷി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. സ്ഥാപനം ഇന്ത്യൻ കമ്പനി നിയമം, കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമം, 1969 ലെ ചാരിറ്റബിൾ സൊസൈറ്റി നിയമം എന്നിവയിലേതെങ്കിലും പ്രകാരം രജിസ്റ്റർ ചെയ്തതായിരിക്കണം. കമ്പനിയുടെ 2022 മാർച്ച് വരെയുള്ള സി.എ ഓഡിറ്റ് പൂർത്തിയാക്കിയിരിക്കണം. പ്രസ്തുത സാമ്പത്തിക വർഷത്തിൽ ഇതേ പദ്ധതിയിൽ മറ്റാനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത എഫ്.പി.സി/ എഫ്.പി.ഒ കൾക്ക് അപേക്ഷിക്കാം. ഇത് സംബന്ധിച്ച് എഫ്.പി.സി/ എഫ്.പി.ഒ ചെയർമാന്റെ സത്യവാങ്മൂലം അപേക്ഷയോടൊപ്പം ചേർത്തിരിക്കണം. ലഭ്യമായ സബിഡി തുകയ്ക്ക് സമമായതോ അതിൽ കൂടുതലോ ഉള്ള തുക ബാങ്ക്/നബാർഡ് അംഗീകാരമുള്ള എന്‍.ബി.എഫ്.സി എന്നിവയിൽ നിന്ന് കടമെടുക്കുവാൻ സന്നദ്ധതയുള്ളവരായിരിക്കണം. ബോർഡിൽ ഒരു വനിതാ പ്രതിനിധ്യമെങ്കിലും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾ മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ആത്മ പ്രൊജക്റ്റ് ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9844651651.

date