Skip to main content

ഭിന്നശേഷി സൗഹൃദ കൈപ്പുസ്തക പ്രകാശനം നാളെ (സെപ്റ്റംബർ ആറിന്)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിയുള്ള ഉദ്യോഗസ്ഥർക്കായി തയ്യാറാക്കുന്ന   കൈപ്പുസ്തകത്തിന്റെ പ്രകാശനം നാളെ (സെപ്തംബർ ആറിന്) രാവിലെ 10 ന് തൃശൂർ കിലയിൽ തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. 

കിലയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തകം തദ്ദേശസ്വയംഭരണ വകുപ്പിലെ ഭിന്നശേഷിയുള്ള ജീവനക്കാർക്കും അവരുമായി ബന്ധപ്പെടുന്ന മറ്റ് ജീവനക്കാർക്കും സൗകര്യപ്രദമായിരിക്കും.  ഭിന്നശേഷി സൗഹൃദ മാർഗങ്ങളിൽ ബ്രെയിലി ലിപി, വലിയ അക്ഷരങ്ങൾ, ശബ്ദവിവരണങ്ങൾ, ആംഗ്യഭാഷ പരിഭാഷ, സബ് ടൈറ്റിൽ, ഇ-റീഡിങ് സ്ക്രിപ്റ്റുകൾ തുടങ്ങിയ  എല്ലാ ഭിന്നശേഷി സൗഹൃദ മാർഗങ്ങളും കൈപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

date