Skip to main content

അറിയിപ്പുകൾ

അപേക്ഷകൾ ക്ഷണിച്ചു

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധന സഹായ പദ്ധതിയായ ‘’സഹായഹസ്തം’’ പദ്ധതി പ്രകാരം 2023-24 വർഷത്തേക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചു. ഒറ്റത്തവണ സഹായമായി 30000 രൂപ അനുവദിക്കുന്ന പദ്ധതി പ്രകാരം ഒരു ജില്ലയിൽ പത്ത് പേർക്കാണ് സഹായം അനുവദിക്കുന്നത്. വരുമാന പരിധി : ഒരു ലക്ഷം രൂപയിൽ താഴെ. അപേക്ഷിക്കേണ്ട വിധം അറിയാൻ www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അവസാന തിയ്യതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് : 0495-2370750 

 

ക്വട്ടേഷനുകൾ ക്ഷണിച്ചു

ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള എ സി കാർ (ഡ്രൈവർ ഉൾപ്പെടെ) കരാർ അടിസ്ഥാനത്തിൽ വാടകക്ക് എടുക്കുന്നതിനായി താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, രജിസ്ട്രേഡ് ഉടമസ്ഥന്റെ പേര് , വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി എന്നിവ കൃത്യമായി ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടതാണ്. പ്രതിമാസം 1500 കി.മി ഓടുന്നതിനുള്ള നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷൻ ആണ് സമർപ്പിക്കേണ്ടത്. സ്വിഫ്റ്റ് ഡിസയർ, ടൊയോട്ട ഏറ്റിയോസ്, മഹിന്ദ്ര ബോലെറോ, ഹോണ്ട സിറ്റി, ഹുണ്ടായി ഐ 10, എന്നിവക്ക് കൂടിയ പരിഗണന നൽകുന്നതാണ് .ക്വട്ടേഷനുകൾ സെപ്റ്റംബർ 13ന് മൂന്ന് മണിക്ക് മുമ്പായി ജില്ലാ പ്ലാനിംഗ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അന്നേ ദിവസം വൈകീട്ട് 3.30 ന് ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കുന്നതും നിബന്ധനകൾക്ക് വിധേയമായി ഏറ്റവും കുറച്ചു രൂപ രേഖപ്പെടുത്തിയ ക്വട്ടേഷൻ നിബന്ധനകൾക്ക് വിധേയമായി അംഗീകരിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2371907 

   

റീ ടെണ്ടർ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിന്റെ കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി 2023 സെപ്റ്റംബർ മാസം മുതൽ 2024 ആഗസ്റ്റ് മാസം വരെ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുള്ള വാഹനം (ജീപ്പ് /കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സെപ്റ്റംബർ 20ന്  ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് തുറക്കുന്നതുമാണ്. ടെണ്ടർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 0496 2555225, 9562215144

date