Skip to main content

പാരിസ്ഥിതിക അനുമതി: അപേക്ഷ നൽകണം

           ജില്ലാ പരിസ്ഥിതി നിർണ്ണയ അതോറിറ്റിയിൽ നിന്ന് 2016 ജനുവരി 15 മുതൽ 2018 സെപ്റ്റംബർ 13 വരെ നേടിയ എല്ലാ അംഗീകൃത പാരിസ്ഥിതികാനുമതികളും പുതുക്കണം. അപേക്ഷ അനുബന്ധരേഖകൾ സഹിതം പരിവേഷ് (PARIVESH) പോർട്ടൽ മുഖേന സമർപ്പിക്കണം. നിശ്ചിത പരിധിക്കുള്ളിൽ പുതുക്കിയിട്ടില്ലാത്ത പാരിസ്ഥിതികാനുമതികൾക്ക് 2024 ഏപ്രിൽ 27 മുതൽ പ്രാബല്യമുണ്ടായിരിക്കില്ല. വിശദാംശങ്ങൾക്ക്www.seiaakerala.in.

പി.എൻ.എക്‌സ്4149/2023

date