Skip to main content

പോളി സ്‌പോട്ട് അഡ്മിഷൻ: ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം

           സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ പോളിടെക്‌നിക് കോളജുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളിൽ  നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി  സെപ്റ്റംബർ 5 മുതൽ 11 വരെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ നടത്തും.  

           പുതുതായി അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് നിലവിൽ ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ വേക്കൻസി പൊസിഷൻ എന്ന ലിങ്ക് വഴി മനസ്സിലാക്കാം. അത് പരിശോധിച്ച് ഒഴിവുകൾ ലഭ്യമായ സ്ഥാപനത്തിൽ ഹാജരാകാൻ ശ്രദ്ധിക്കണം. പുതുതായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രിജസ്ട്രേഷൻ ഫീസായി പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾ 100 രൂപയും മറ്റുള്ളവർ 200 രൂപയും ഓൺലൈനായി അടയ്ക്കണം.

                        പി.എൻ.എക്‌സ്4151/2023

date