Skip to main content

ജലക്ഷാമം നേരിടാന്‍ ചെക്ക്ഡാം

ജലക്ഷാമത്തെ നേരിടാന്‍ വെള്ളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ചെക്ക് ഡാം പദ്ധതി. ഇത്തിക്കര ആറിന് കുറുകെ 1.95 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം. നിര്‍മാണപുരോഗതി അവസാന ഘട്ടത്തിലാണ്. 50 മീറ്ററോളം നീളവും 1.65 മീറ്റര്‍ ഉയരവുമുണ്ട്. ഓരോ മീറ്റര്‍ വീതിയിലുള്ള അഞ്ച് ഷട്ടറുകളും. പഞ്ചായത്തിലെ പത്തോളം വാര്‍ഡുകളില്‍ തടസ്സമില്ലാതെ കുടിവെളളമെത്തിക്കുന്നതിന് പദ്ധതി സഹായകമാകും. മേജര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് നിര്‍മാണച്ചുമതല. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. പൂര്‍ത്തീകരിണത്തിലൂടെ ടൂറിസം സാധ്യതകള്‍ വിപുലീകരിക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്.

(പി.ആര്‍.കെ നമ്പര്‍ 2750/2023)

date