Skip to main content

നിബോധിത പദ്ധതിയിലേക്ക് അപേക്ഷിക്കാം

ജില്ലാ പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗങ്ങളിലെ എസ് എസ് എല്‍ സി പരീക്ഷ വിജയിച്ചവര്‍ മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള തൊഴില്‍തല്‍പ്പരരും ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായ എല്ലാവരെയും മത്സരപരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്ന നിബോധിത പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജാതി- വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 18 വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോം ജില്ലാ പട്ടികജാതി വികസന ഓഫീസിലും എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍ 0474 2794996.

(പി.ആര്‍.കെ നമ്പര്‍ 2764/2023)

date