Skip to main content

പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 12 മുതല്‍ 16 വരെ ക്ഷീരകര്‍ഷക്കായി ശാസ്ത്രീയ പശു പരിപാലനം വിഷയത്തില്‍ ക്ലാസ് റൂം പരിശീലനം നല്‍കും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ, ആലപ്പുഴ, കൊല്ലം ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ മുഖാന്തരമോ സെപ്റ്റംബര്‍ എട്ട് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഓഫ്‌ലൈനായി പങ്കെടുത്തിട്ടുള്ളവര്‍ക്ക് അര്‍ഹതയില്ല. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും ഹാജരാക്കണം. ഫോണ്‍ -8089391209, 04762698550.

(പി.ആര്‍.കെ നമ്പര്‍ 2755/2023)

date