Skip to main content
എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പതിനൊന്നാം വാർഡ് മെമ്പറായ സന്തോഷ് കോരു ചാലിൽ ചുമതലയേറ്റു

എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സന്തോഷ് കോരു ചാലിൽ ചുമതലയേറ്റു

എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പതിനൊന്നാം വാർഡ് മെമ്പറായ സന്തോഷ് കോരു ചാലിൽ ചുമതലയേറ്റു. എടവിലങ്ങ് എൽ ഡി എഫ് ധാരണ പ്രകാരം മുൻ വൈസ് പ്രസിഡന്റ് സി പി എമ്മിലെ കെ കെ മോഹനൻ രാജിവച്ചതിന്റെ ഒഴിവിലേക്കാണ് സി പി ഐയുടെ സന്തോഷ് കോരുചാലിൽ പുതിയ വൈസ് പ്രസിഡന്റായി ചുമതലയേറ്റത്.

റിട്ടേണിങ്ങ് ഓഫീസർ കൃഷ്ണനുണ്ണിയുടെ മേൽനോട്ടത്തിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തു.

ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, വാർഡ് മെമ്പർമാർ, രാഷ്ട്രീയ- സമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

date